19 April Friday

അംഗീകാര നിറവിൽ കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇ​–-ഗവേണൻസ് ദേശീയ പുരസ്കാരം തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ഏറ്റുവാങ്ങുന്നു

 തിരുവനന്തപുരം

ദേശീയ അം​ഗീകാര തിളക്കവുമായി വീണ്ടും തിരുവനന്തപുരം കോർപറേഷൻ. 
കോർപറേഷൻ നടപ്പാക്കിയ സെപ്റ്റേജ് മാലിന്യ ശേഖരണത്തിനുള്ള ഓൺലൈൻ ബുക്കിങ് സംവിധാനത്തിന് കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇ​–-ഗവേണൻസ് ദേശീയ പുരസ്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളുടെ കഴിഞ്ഞ വർഷത്തെ ഇ​–-ഗവേണൻസ് പ്രോജക്ടുകളിൽനിന്നാണ് കോർപറേഷന്റെ  പദ്ധതിക്ക് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ വിവിധ ഐടിഐകളുടെ സഹായത്തോടെ നടന്ന സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 
ഡൽഹിയിലെ ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അവാർഡ് ഏറ്റുവാങ്ങി. സെപ്റ്റേജ് മാലിന്യശേഖരണത്തിനായി കോർപറേഷൻ ആരംഭിച്ച പദ്ധതിയാണിത്. 
ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ മാലിന്യശേഖരണ ലൈസൻസുള്ള വാഹന ഉടമകൾക്ക് കൈമാറും. ഈ വാഹനം സ്ഥലത്തെത്തി മാലിന്യം ശേഖരിച്ച് നഗരസഭയുടെ മുട്ടത്തറയിലുള്ള സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കും. സംവിധാനം മോണിറ്റർ ചെയ്യാൻ നഗരസഭയിൽ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top