20 April Saturday

രാഹുൽ ഗാന്ധിയുടേത്‌ ബിജെപിയുടെ വാക്കുകൾ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

മലയിൻകീഴിലെ സ്വീകരണയോഗത്തിൽ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വത്തെയും മാനേജർ എം വി ഗോവിന്ദനെയും
 മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ പുസ്തകം നൽകി ഐ ബി സതീഷ് എംഎൽഎ സ്വീകരിക്കുന്നു

തിരുവനന്തപുരം

ബിജെപിയുടെ വാക്കുകളാണ്‌ രാഹുൽ ഗാന്ധി പറയുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. വികസന മുന്നേറ്റ ജാഥയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുരാഷ്ട്രത്തിന്റെ ന്യൂക്ലിയസാണ് ആർഎസ്എസ്. അവർ ഭരണഘടനാ സ്ഥാപനങ്ങളെ നാഗ്പുർ കേന്ദ്രീകരിച്ച് നിയന്ത്രിക്കുകയാണ്. ലോകോത്തര ശേഷിയും ഐക്യവുമുള്ള മനുഷ്യരുടെ കരുത്തിൽ ഇന്ത്യ സമ്പന്നമാണ്. എന്നാൽ, ജനങ്ങളെയല്ല കോർപറേറ്റുകളെയാണ് കേന്ദ്രസർക്കാർ കാണുന്നത്. സ്വകാര്യവൽക്കരണം പരമാവധി ശക്തിപ്പെടുത്തുമെന്നാണ് മോഡി പറയുന്നത്. കോർപറേറ്റ് മാനേജ്മെന്റിന്റെ മാനേജരാവുകയാണ് മോഡി. കേരളം രാജ്യത്തെ മതനിരപേക്ഷതയുടെ പ്രഭവ കേന്ദ്രമാണ്‌. കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നിലപാടുകൾക്കെതിരെയും വർഗീയ കാഴ്‌ചപ്പാടുകൾക്കെതിരെയും ശക്തമായി പ്രതികരിച്ച സംസ്ഥാനമാണ് കേരളം. ആർജവമായ നിലപാടുകളാൽ പാവപ്പെട്ടവരോട് പ്രതിബദ്ധത ഉറപ്പാക്കിയത് ഇടതു സർക്കാരാണ്. കേരളം ആഗ്രഹിക്കുന്നത് വികസനമാണ്. അതിനായി ഭരണത്തുടർച്ച ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യമായിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രം തിരുത്തിയുള്ള തുടർഭരണം ഉറപ്പാണ്. ജാഥയിലുടനീളം ജനങ്ങളുടെ പ്രതികരണം അതിനു തെളിവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top