28 March Thursday

നെയ്യാറ്റിൻകരയുടെ റോഡ്‌ നവീകരണത്തിന്‌ ചെലവഴിച്ചത്‌ 38 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

നെയ്യാറ്റിൻകര 

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾക്ക്‌ വികസന തിളക്കം.  38.484 കോടിയുടെ പ്രവൃത്തികളാണ്‌ റോഡുകളുടെ നവീകരണത്തിനുമാത്രം വിനിയോ​ഗിച്ചത്. കെ ആൻസലൻ എംഎൽഎ ഇടപെട്ടാണ്‌ ബിഎം/ബിസി നിലവാരത്തിൽ  പൂർത്തീകരിച്ചത്. നെയ്യാറ്റിൻകര - ----പൂവാർ പട്യക്കാല റോഡ്, പിരായുംമൂട് വട്ടവിള പഴയകട മാവിളക്കടവ് ഉദിയൻകുളങ്ങര വ്ളാത്താങ്കര റോഡ്, ആശുപത്രി ജങ്ഷൻ മാരായമുട്ടം റോഡ്, ആലുംമൂട് കീളിയോട് റോഡ്, ഉച്ചക്കട കുളത്തൂർ ഊരംവിള റോഡ്, കൂട്ടപ്പന ഓലത്താന്നി അവണാകുഴി റോഡ്, അമരവിള പൂവങ്കാല റോഡ്, പാലക്കടവ് കണ്ണങ്കുഴി അമരവിളഴ ബാങ്ക് ജങ്ഷൻ റോഡ്, പഴയകട മനവേലി റോഡ്, ഉച്ചക്കട പൊഴിയൂർ റോഡ് എന്നിവയാണ്‌ നവീകരിച്ചത്‌.  അറക്കുന്ന് കടവ് റോഡിൽനിന്ന് അരുവിപ്പുറത്തേക്ക് പോകാൻ എഴുപ്പമാർ​ഗമായി പാഞ്ചിക്കാട് റോഡും വീതി കൂട്ടി നിർമിച്ചു. വസ്തു ഉടമകൾ സൗജന്യമായാണ് ഭൂമി വിട്ടുനൽകിയത്. ഇത് എംഎൽഎയുടെ ഇടപെടലിനെ തുടർന്നായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top