25 April Thursday
കോവിഡ് മരണം

3063 പേര്‍ക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
തിരുവനന്തപുരം
കോവിഡ്  ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം  ജില്ലയിൽ 3063 പേർക്കു നൽകി. 15,31,15,000 രൂപയാണ്  ജനുവരി 22 വരെയുള്ള കാലയളവിൽ വിതരണം ചെയ്തത്. 
  ആകെ 4250 അപേക്ഷയാണ് ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകൾ പരിശോധനയുടെ  വിവിധ ഘട്ടങ്ങളിലാണെന്ന്‌ കലക്ടർ നവ്‌ജ്യോത്‌ ഖോസ അറിയിച്ചു. ജില്ലയിൽ 6725 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്‌. 
അപേക്ഷിക്കാം ഇതുവഴി
ധനസഹായത്തിന് അർഹതയുള്ള ഗുണഭോക്താക്കൾക്ക്  relief.kerala.gov.in  വെബ്സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷിക്കാം.  കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ്, ഐസിഎംആർ നൽകിയ മരണസർട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് നമ്പർ മാത്രം നൽകിയും അപേക്ഷിക്കാനാകും.
വിളിക്കാം ഈ നമ്പരുകളിൽ 
ധനസഹായത്തെക്കുറിച്ച് അറിയാൻ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം.ജില്ലാ കൺട്രോൾ റൂം നമ്പർ: 9497711281,- 0417- 2730067/107745.താലൂക്ക് കൺട്രോൾ റൂം നമ്പരുകൾ:തിരുവനന്തപുരം: 9497711282, ലാൻഡ‍്ലൈൻ- 2462006 ,നെയ്യാറ്റിൻകര: 9497711283, -2222227‍,കാട്ടാക്കട: 9497711284, -2291414, നെടുമങ്ങാട്: 9497711285, -2802424 ,വർക്കല: 9497711286, -2613222, ചിറയിൻകീഴ്: 9497711287, -2622406.
 
വിളിക്കാം കൺട്രോൾ റൂമിലേക്ക്; 
ചികിത്സയ്‌ക്ക്‌ മെഡിക്കൽ ടീം
തിരുവനന്തപുരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവനന്തപുരം കോർപറേഷൻ. വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കിയാണ്‌ മഹാമാരിയുടെ കാലത്ത്‌ ഒരിക്കൽകൂടി കോർപറേഷൻ മാതൃകയാകുന്നത്‌. 
കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ. ചൊവ്വാഴ്‌ച സേവനങ്ങൾക്കായി കൺട്രോൾ റൂമിൽ എത്തിയത്‌   110 കോൾ. നാലു രോഗികളെ കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിച്ചു. 15 രോഗികൾക്ക് ടെലി കൺസൽട്ടേഷൻ നൽകി.  14 പേർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് പ്രവർത്തിക്കുന്നത്. സംഘം വിപുലീകരിക്കാൻ തീരുമാനിച്ചു.
കോവിഡ് വാർ റൂമിലെ നിർദേശത്തിനു പുറമെ  വാർഡ് കൗൺസിലർമാർ അറിയിക്കുന്നതിന്‌ അനുസരിച്ച്‌ ആംബുലൻസ്‌ സേവനവും നൽകുന്നു.ചൊവ്വാഴ്‌ച 43 രോഗികളെ കോർപറേഷന്റെ ആംബുലൻസ്‌ സംവിധാനത്തിലൂടെ ആശുപത്രിയിലേക്കു  മാറ്റി. 
നഗരവാസികൾ പരിഭ്രാന്തരാകേണ്ടെന്നും കോർപറേഷന്റെ  കൺട്രോൾ റൂം സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മേയർ ആര്യ രാജേന്ദ്രൻ അഭ്യർഥിച്ചു.
കൺട്രോൾ റൂം നമ്പർ: 0471 2377702, 0471 2377706, 9496434440.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top