16 September Tuesday

പ്രഭാതസവാരിക്കിറങ്ങിയ 
യുവതിയെ ആക്രമിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
തിരുവനന്തപുരം
വഞ്ചിയൂർ കോടതിക്ക്‌ സമീപം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. കരുമം സ്വദേശി ശ്രീജിത്തിനെയാണ്‌ വഞ്ചിയൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
വ്യാഴം രാവിലെ ആറരയോടെയാണ്‌ സംഭവം. സ്കൂട്ടറിലെത്തിയ ശ്രീജിത്ത്‌  യുവതിയോട്‌ കോടതിയിലേക്കുള്ള വഴി ചോദിച്ചുകൊണ്ട്‌ അടുത്തെത്തുകയും കടന്നുപിടിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ യുവതി റോഡിൽ വീണു. നിലവിളി കേട്ട്‌ അൽപ്പമകലെയുള്ള ചായക്കടക്കാരൻ ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. 
സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്‌ ഇയാളുടെ വാഹനത്തിന്റെ നമ്പർ കിട്ടിയത്‌. ശംഖുംമുഖം അസി. കമീഷണർ പൃഥ്വിരാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. വി വി ദിപിൻ, ആർ എം അനീഷ്‌കുമാർ, വിനീത, രാകേഷ്‌കുമാർ, ഭരത്‌, ജിജേഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top