25 April Thursday

ജില്ലയിൽ 6000 നിരക്ഷരരെ സാക്ഷരരാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
തിരുവനന്തപുരം
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കി വരുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത സാക്ഷരതാ പദ്ധതിയായ ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. സർവേയിലൂടെ 6000 നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ്‌ ലക്ഷ്യം.
ഇതോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്തംഗം സി കെ വത്സലകുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബേബി സുധ, ഉനൈസ, സൂര്യ എസ് പ്രേം, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, ജൻശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ കെ ബി സതീഷ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി അനിൽകുമാർ, ജില്ലാ സാക്ഷരതാ മിഷൻ അസി. കോ-ഓർഡിനേറ്റർ ബി സജീവ്, ജില്ലാതല വകുപ്പ് മേധാവികൾ, ജില്ലാസാക്ഷരതാ മിഷൻ ജീവനക്കാർ, നോഡൽ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ് കൺവീനറുമായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top