29 March Friday

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തെ ആശുപത്രിയിൽ എത്തിച്ച് 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കാട്ടാക്കട
വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് സമയോചിതമായി ഇടപെട്ട് ചികിത്സ ഉറപ്പ് വരുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ. വ്യാഴം രാത്രി എട്ടോടെ ഊരൂട്ടമ്പലത്തിനുസമീപം വെള്ളൂർക്കോണത്ത്
മുക്കംപാലമൂട് സ്വദേശി അജിത്, ഭാര്യ രാജി, മക്കൾ അഭിനവ്, അഭിഷേക് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. ചൂണ്ടുപലകയിൽ ബന്ധുവീട് സന്ദർശിച്ചു വരുന്ന സമയത്താണ് കുഞ്ഞിന്റെ കാൽ ബൈക്കിന്റെ പുറകിലെ ചക്രത്തിൽ കുരുങ്ങിയത്. 
നിയന്ത്രണം തെറ്റി രാജി ബൈക്കിൽനിന്ന്‌ തെറിച്ചു വീണു.ഈ സമയം അതുവഴി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉടൻ പരിക്കേറ്റവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കണ്ടല സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അവിടെനിന്ന്‌ ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. -രാജിയും കുഞ്ഞും അപകടനില തരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top