18 April Thursday

അഗ്നിപഥിനെതിരെ 
യുവതയുടെ 
നൈറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിവെെഎഫ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് സംഘടിപ്പിച്ച നെെറ്റ് മാർച്ച്

തിരുവനന്തപുരം
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവജനങ്ങളുടെ ഉജ്വല പ്രതിഷേധം. എൽഡിവൈഎഫ്‌ നേതൃത്വത്തിൽ ജില്ലയിലെ 14 മണ്ഡല കേന്ദ്രങ്ങളിൽ നടന്ന നൈറ്റ്‌ മാർച്ചിൽ യുവതികളടക്കം ആയിരങ്ങൾ പങ്കെടുത്തു. പന്തംകൊളുത്തി പ്രകടനത്തിനു ശേഷം പൊതുയോഗങ്ങളും ചേർന്നു.
തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ്‌ മാർച്ച്‌ ആയുർവേദ കോളേജ്‌ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ചു. 
പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം സമാപിച്ചു. തുടർന്നുചേർന്ന യോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു. ഗായത്രി ബാബു, അൽജിഹാൻ, നിബു, സുധീർ, വിദ്യ മോഹൻ, എസ്‌ ഷാഹിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top