13 July Sunday
ഒഴിവായത് വൻ ദുരന്തം

സ്കൂൾ ബസും സൂപ്പര്‍ഫാസ്റ്റും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ഇരുപത്തിയെട്ടാം മൈലിൽ സ്കൂൾബസിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഇടിച്ചപ്പോൾ

കിളിമാനൂർ
കല്ലമ്പലത്തിനു സമീപം ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ചു.  ഇരുപത്തിയെട്ടാംമൈലിൽ വെള്ളി രാവിലെയാണ് സംഭവം. 
തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാ​ഗത്തേക്ക്‌ സഞ്ചരിച്ച സൂപ്പർഫാസ്റ്റ് ബസ്, പാളയംകുന്ന് ​ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് പോയ സ്കൂൾബസിലാണ് തട്ടിയത്. ബസിൽ 25 കുട്ടികൾ ഉണ്ടായിരുന്നു. ഇടറോഡിൽനിന്ന് ദേശീയപാതയിലേക്ക് സ്കൂൾ ബസ് കയറവെ സൂപ്പർഫാസ്റ്റുമായി നേരിയ കൂട്ടിയിടിയുണ്ടായി. 
സ്കൂൾ ബസിന്റെ സൈഡ് ​ഗ്ലാസിലേക്ക് സൂപ്പർഫാസ്റ്റ് ഇടിച്ച് നിൽക്കുകയായിരുന്നു. 
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഡ്രൈവർ സഡൻ ബ്രേക്കിട്ടതിനാൽ വൻദുരന്തം തെന്നിമാറി. അപകടത്തിൽ ആർക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top