19 April Friday

സൗരോർജ നഗരത്തിനായി 
ധാരണപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

സൗരോർജ നഗര പദ്ധതിക്ക് അനെർട്ട്‌ സിഇഒ നരേന്ദ്രനാഥ്‌ വേലൂരിയും ജിഐഇസെഡ്‌ പ്രതിനിധി ജോർജ് ഗ്ലാബിറും ധാരണപത്രം ഒപ്പിട്ടു കൈമാറുന്നു

തിരുവനന്തപുരം
തിരുവനന്തപുരം നഗരത്തെ പൂർണ സൗരോർജ നഗരമാക്കാനുള്ള പദ്ധതിക്ക്‌ അനെർട്ടും ജർമനി ആസ്ഥാനമായ കൺസൽട്ടൻസി ജിഐഇസെഡും ധാരണപത്രം ഒപ്പിട്ടു. അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലുരിയും ജിഐഇസെഡ്‌ പ്രതിനിധി ജോർജ് ഗാബ്ലറും ധാരണപത്രത്തിൽ ഒപ്പുവച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനംചെയ്‌ത ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ, സ്മാർട്ട് സിറ്റി സിഇഒ വിനയ് ഗോയൽ, കെഎസ്ഇബി ഡയറക്ടർ സുകു, ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ എന്നിവർ സംസാരിച്ചു. 
 
ഗാർഹിക ഉപയോക്താക്കൾക്ക് സബ്‌സിഡിയോടെ സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടത്തിലും പവർ പ്ലാന്റുകൾ, വൈദ്യുതവാഹന ചാർജിങ്  സ്മാർട്ട് ബസ്ഷെൽട്ടറുകൾ, തെരുവുവിളക്കുകൾ, എല്ലാ സർക്കാർ സ്ഥാപനത്തിലും വൈദ്യുത വാഹനങ്ങൾ എന്നിവയാണ്  പദ്ധതിവഴി നടപ്പാക്കുന്നത്‌. 
 
രണ്ടു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്ന്‌ നന്ദ്രേനാഥ്‌ വേലുരി പറഞ്ഞു. 2023 മാർച്ചോടെ നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിനു മുന്നോടിയായി സാധ്യതപഠനം നടത്തുമെന്നും പറഞ്ഞു. നഗരത്തിലുള്ള എല്ലാ സർക്കാർ സ്ഥാപനവും സഹകരിക്കണമെന്ന്‌ അനെർട്ട്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top