20 April Saturday
പാലം പൊളിഞ്ഞെന്നത്‌ വ്യാജപ്രചാരണം

നടത്തിയത്‌ റോഡ്‌ അറ്റകുറ്റപ്പണി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ക്യാമ്പസിൽ സമഗ്രപദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ പാലം പൊളിഞ്ഞെന്ന് വ്യാജപ്രചാരണം. റോഡരികിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണിയാണ്‌ പാലം പൊളിഞ്ഞെന്ന തരത്തിൽ പ്രചരിപ്പിച്ചത്‌. 
ശ്രീചിത്രയ്ക്കു സമീപം പാലം വന്നുചേരുന്നതിനരികിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി. മഴക്കാലമായതിനാൽ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ  പോകുന്നത്‌ വഴിയാത്രക്കാർക്ക്‌ ദുരിതമായേക്കുമെന്നത്‌ പരിഗണിച്ചാണ്‌ പ്രവൃത്തി നടത്തിയത്‌. 
ഈ പ്രവൃത്തികണ്ട്‌ പാലം പൊളിഞ്ഞെന്ന പ്രചാരണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ചൊവ്വാഴ്‌ച പകൽ യൂത്ത് കോൺഗ്രസിന്റെ വക പ്രതിഷേധ പ്രകടനവുമുണ്ടായി. എന്നാൽ, കുപ്രചാരണം തിരിച്ചറിഞ്ഞ ജനം പ്രതിഷേധക്കാരുടെ മുതലെടുപ്പും മനസ്സിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top