25 April Thursday
34.74 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

മെഡി. കോളേജിന് സ്ഥിരം ഐസൊലേഷൻ വാർഡ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഐസൊലേഷൻ വാർഡിന്  34.74 കോടി രൂപയുടെ ഭരണാനുമതി.
പ്രത്യേകം ഐസൊലേഷൻ വാർഡ് ഇല്ലാത്തതിനാൽ താൽക്കാലിക സൗകര്യമൊരുക്കുകയാണ് നിലവിലെ പതിവ്. സ്ഥിരം സംവിധാനമാകുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ആതുര ശുശ്രൂഷാരംഗത്ത് പുതിയ നേട്ടമാകും.  
അത്യാധുനിക സൗകര്യങ്ങളും ആധുനിക ചികിത്സാസംവിധാനങ്ങളും 50 കിടക്കയുമുള്ള വാർഡാണ് ഒരുക്കുന്നത്. ആശുപത്രിക്കു സമീപം കെഎസ്ഇബി സബ് സ്റ്റേഷനു തൊട്ടുമുന്നിലുള്ള ഒഴിഞ്ഞ സ്ഥലമാണ് ഐസൊലേഷൻ വാർഡിനായി തീരുമാനിച്ചിട്ടുള്ളത്. 
പകർച്ചവ്യാധി ബാധിച്ച രോഗികളെ ചികിത്സിക്കുന്ന പ്രത്യേക ബ്ലോക്കായതിനാൽ മാലിന്യസംസ്കരണവും അലക്കുകേന്ദ്രവുമെല്ലാം അവിടെത്തന്നെ സ്ഥാപിക്കേണ്ടിവരും. 
  മൂന്നുനിലക്കെട്ടിടം നിർമിക്കാനാണ് തീരുമാനം. എച്ച്എൽഎൽ ഹൈറ്റ്സിനാണ് നിർമാണച്ചുമതല. കിഫ്ബി ധനസഹായത്തോടെയാണ് നിർമാണം. നിപ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധിക്കാലത്തും പുറ്റിങ്ങൽ വെടിക്കെട്ട് അപകടസമയത്തും എത്തിയ രോഗികളുടെ ബാഹുല്യം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. 
ഇവർക്ക് കിടക്കയൊരുക്കാനായി മെഡിക്കൽ കോളേജ് ഹെറിറ്റേജ് ബ്ലോക്കിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുമുള്ള  പ്രത്യേക ഇടം കണ്ടെത്തി. പരിമിതമായ സൗകര്യങ്ങളോടെയാണെങ്കിലും പ്രശംസനീയമായ സേവനമാണ് ഇക്കാലത്ത് രോഗികൾക്ക് നൽകിയിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top