20 April Saturday

കേരള വനിതാ ഫുട്ബോൾ ടീം ഉത്തരാഖണ്ഡിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കേരള സീനിയർ വനിതാ ഫുട്ബോൾ ടീമിന് എൽഎൻസിപിഇയിൽ യാത്രയയപ്പ് നൽകിയപ്പോൾ

കഴക്കൂട്ടം 
സായി എൽഎൻസിപിഇയിലെ പരിശീലനക്യാമ്പ് പൂർത്തിയാക്കി കേരള സീനിയർ വനിതാ ഫുട്ബോൾ ടീം ഉത്തരാഖണ്ഡിലേക്ക്. ഹൽദ്വാനി രുദ്രപൂരിൽ നടക്കുന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. എൽഎൻസിപിഇ അസോസിയറ്റ് പ്രൊഫസർ ഡോ. പ്രദീപ് ദത്ത, കേരള വനിതാ ടീം മുഖ്യപരിശീലകൻ ഡോ. നരേന്ദ്ര ഗാങ് വർ, പരിശീലക സുഭിത പൂവാറ്റ,  ശ്രീജീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 20 ദിവസത്തെ  പരിശീലനം.
  കായികതാരങ്ങൾക്ക് നൽകിയ യാത്രയയപ്പിൽ എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി കിഷോർ കിറ്റ് വിതരണം ചെയ്തു. 28ന്  പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top