16 April Tuesday
കല്ലറ പഞ്ചായത്ത് ബജറ്റ്

ഭവന നിർമാണത്തിന് മുൻഗണന

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
വെഞ്ഞാറമൂട്
കല്ലറ പഞ്ചായത്തിന്റെ 2023–- 24 വർഷത്തെ ബജറ്റിന് ഭരണസമിതി യോഗം അംഗീകാരം നൽകി. ബജറ്റിൽ 43.88 കോടി രൂപ വരവും 43.33 കോടി രൂപ ചെലവും 5,49,761 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ്‌ നജിൻഷയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്. പ്രസിഡന്റ്‌ ജി ജെ ലിസി അധ്യക്ഷയായി. ലൈഫ് ഭവനപദ്ധതിക്കായി 7.26 കോടി രൂപയും കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്ക് 84.50 ലക്ഷം രൂപയും കുടിവെള്ളം, ശുചിത്വം എന്നീ മേഖലകൾക്ക് 56 ലക്ഷവും ആരോഗ്യമേഖലയ്‌ക്ക്‌ 39.75 ലക്ഷവും വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ 36.25 ലക്ഷവും വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് എംജിഎൻആഇജിഎസ് ഉൾപ്പെടെ 8.15 കോടി രൂപയും വകയിരുത്തി. 
വിവിധ ഘടകസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 58 ലക്ഷവും ഉൾപ്പെടുത്തി. കല്ലറ സ്റ്റാൻഡിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്‌സ്‌ നിർമാണത്തിനായി 5.50 കോടി രൂപയും ഗ്രാമവണ്ടി പദ്ധതിക്കായി 14 ലക്ഷം രൂപയും വകയിരുത്തി. പശ്ചാത്തല മേഖലയിലെ വിവിധ പദ്ധതികൾക്കായി 1.92 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top