29 March Friday

പുസ്തകം വര്‍ത്തമാനം കട്ടന്‍ചായ പരിപാടിക്കു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

പുസ്തകം വര്‍ത്തമാനം കട്ടന്‍ ചായ പരിപാടി കവി അസീം താന്നിമൂട് ഉദ്ഘാടനം 
ചെയ്യുന്നു

പാലോട്
കൂനന്‍വേങ്ങ തെള്ളിക്കച്ചാല്‍ ഫീനിക്സ് ഗ്രന്ഥശാലയുടെ ഒരാഴ്ചയിലധികം നീളുന്ന ‘ പുസ്തകം വര്‍ത്തമാനം കട്ടന്‍ ചായ ’പരിപാടിക്കു തുടക്കമായി. പുസ്തകങ്ങളുടെ അവതരണം, എഴുത്തുകാരുമായി മുഖാമുഖം, ശ്രീകുമാരന്‍ നായര്‍ അനുസ്മരണം, പുല്ലമ്പാറ ഷംസുദ്ദീന്‍ സ്മാരക സാഹിത്യ പുരസ്കാര വിതരണം, വിവിധ പുരസ്കാരങ്ങളുടെ സമര്‍പ്പണം, ആദരം, കവിയരങ്ങ്, സാഹിത്യ മത്സരങ്ങള്‍, സാംസ്കാരിക സദസ്സ്, ഒരുമിച്ചൂണ്, സ്റ്റേജ് ഷോ, റിപ്പബ്ലിക് ദിനാചരണം വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
ഞായറാഴ്ച രാവിലെ അക്ഷരപ്പതാക ഏറ്റുവാങ്ങലോടെ പരിപാടികള്‍ക്ക് ഔപചാരികമായ തുടക്കമായി. രംഗപ്രഭാത് അധ്യക്ഷ ഗീതാ കെ എസില്‍ നിന്നും നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനന്‍ പതാക ഏറ്റുവാങ്ങി. പുല്ലമ്പാറ പഞ്ചായത്തു പ്രസിഡന്റ് പി വി രാജേഷ് അക്ഷരപ്പതാക ഉയര്‍ത്തി. പുസ്തകം വര്‍ത്തമാനം കട്ടന്‍ ചായ പരിപാടി കവി അസീം താന്നിമൂട് ഉദ്ഘാടനം ചെയ്തു. 
ഗ്രന്ഥശാലാ പ്രസിഡന്റ് ബി ശ്രീകണ്ഠന്‍ അധ്യക്ഷനായി. സെക്രട്ടറി കെ എസ് മനോജ് സ്വാഗതം പറഞ്ഞു. 
ഡോ.അനസ് മാമൂട് ശ്രീകുമാരന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍ക്ക് പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയ പുല്ലമ്പാറ പഞ്ചായത്തു പ്രസിഡന്റ് പി വി രാജേഷിനെ അസീം താന്നിമൂട് അനുമോദിച്ചു.തുടര്‍ന്നു നടന്ന കവിയരങ്ങില്‍ വിഭു പിരപ്പന്‍കോട്, ഡോ.ചായം ധര്‍മ്മരാജന്‍, ശിവപ്രിയ, ശ്രീലാ റാണി, ഷിബി നിലാമുറ്റം, സമ്പത്ത് ഡി പി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top