20 April Saturday
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന്‌ മന്ത്രി

ഐസിയു, വെന്റിലേറ്റർ സജ്ജം

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022

മെഡിക്കൽ കോളേജ് ആശുപത്രി മന്ത്രി വീണാജോർജ് സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം
ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി സന്ദർശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി. സംസ്ഥാനത്ത് മെഡിക്കൽകോളേജുകൾ ഉൾപ്പെടെ ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ മെഡിക്കൽകോളേജ്‌ ആശുപത്രിയിലെത്തിയത്‌. ഐസിയു കിടക്കകൾ, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെയുള്ളവ മന്ത്രി കണ്ടു.
  മെഡിക്കൽകോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽകോളേജിൽ നേരിട്ടു കണ്ട് ബോധ്യമായി. ഇന്നത്തേതടക്കം 28 കോവിഡ് രോഗികളാണ് ഐസിയുവിലുള്ളത്. ഇനിയും നൂറിലധികം ഐസിയു കിടക്കകൾ മെഡിക്കൽകോളേജിൽ സജ്ജമാണ്. രോഗികൾ കൂടുന്നതനുസരിച്ച് കൂടുതൽ ഐസിയു കിടക്കകൾ, ഐസിയു വാർഡുകൾ എന്നിവ തുറക്കും. 
പുതിയ രോഗികളടക്കം ആറ് കോവിഡ് രോഗികൾ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. മതിയായ ആരോഗ്യ പ്രവർത്തകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top