25 April Thursday
ഇന്ധനക്കൊള്ള, വിലക്കയറ്റം

ജനലക്ഷങ്ങൾ തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

പാപ്പനംകോട് പോസ്റ്റ് ഓഫീസിന് മുന്നിലെ ധർണ സമാപനം 
കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കും വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങൾക്കുമെതിരെ ജനലക്ഷങ്ങളുടെ ഉജ്വല പ്രതിഷേധം. വർധിപ്പിച്ച ഇന്ധനനികുതി പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി  ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. 
കോവിഡ്‌ സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാരാണ്‌ ധർണകളിൽ പങ്കെടുത്തത്‌. പ്രതിഷേധത്തിന്‌ പിന്തുണ അറിയിച്ച്‌ വർഗബഹുജന സംഘടനകൾ അഭിവാദ്യപ്രകടനവുമായി സമരകേന്ദ്രങ്ങളിലെത്തി.
  തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.സി പ്രസന്നകുമാർ അധ്യക്ഷനായി. 
 ജി രാജൻ, വി കെ പ്രശാന്ത്‌ എംഎൽഎ, എ സുനിൽകുമാർ, കെ എൽ ജിജി, വഞ്ചിയൂർ പി ബാബു, എസ് ഷാഹിൻ, കെ ബി ശോഭനകുമാരി, ജി വിജയൻ, എ അഭിലാഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ ഉദ്‌ഘാടനം ചെയ്തു.
   ചാല ഏരിയ കമ്മിറ്റി തമ്പാനൂർ ആർഎംഎസിനു മുന്നിൽ  നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്തു. എൻ സുന്ദരംപിള്ള അധ്യക്ഷനായി. അഡ്വ. എസ് എ സുന്ദർ, മേയർ എസ് ആര്യ രാജേന്ദ്രൻ, എസ് പുഷ്പലത, കെ സി കൃഷ്ണൻകുട്ടി, എസ് സലീം, സി എസ് സജാദ്, ആർ അജിത്ത്കുമാർ, എസ് ഉണ്ണികൃഷ്ണൻ, ജെ മായപ്രദീപ്, ആന്റോ സുരേഷ്, കരമന ഹരി തുടങ്ങിയവർ സംസാരിച്ചു. 
 കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പോസ്റ്റ്‌ ഓഫീസ് മുന്നിൽ സംഘടിപ്പിച്ച ധർണ ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. മംഗലത്ത്കോണം രാജു അധ്യക്ഷനായി. പി രാജേന്ദ്രകുമാർ,  എ ജെ സുക്കാർണോ തുടങ്ങിയവർ സംസാരിച്ചു.
 പേയാട് ജങ്‌ഷനിലെ പ്രതിഷേധം ജില്ലാ കമ്മിറ്റിയംഗം കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ആർ പി ശിവജി അധ്യക്ഷനായി. ദീപേഷ്, കെ സുകുമാരൻ, വെള്ളനാട് രാജേന്ദ്രൻ, കെ ജയചന്ദ്രൻ, ജി സുധാകരൻ നായർ, അസീസ്, അരുൺ ലാൽ, വി എസ് ശ്രീകാന്ത്, ജലജ, ശോഭനൻ, എ എം ശാഹി എന്നിവർ സംസാരിച്ചു. സമാപനം ജില്ലാ കമ്മിറ്റിയംഗം ഐ ബി സതീഷ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
  പാപ്പനംകോട് പോസ്റ്റ് ഓഫീസിനു മുന്നിലെ ധർണ ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷനായി.
  ഡി സുരേഷ്കുമാർ, ബാലരാമപുരം കബീർ, ആർ പ്രദീപ്കുമാർ, എം ബാബുജാൻ, എസ് രാധാകൃഷ്ണൻ, മുരളീധരൻനായർ, എസ് കെ പ്രീജ, എസ് സുദർശനൻ, ജെ ജെ അഭിജിത്ത്, സി സിന്ധു, കെ പ്രസാദ്, വി എസ് ഷാജി, നേമം സതീഷ്, എം കെ നാസർ എന്നിവർ സംസാരിച്ചു. സമാപനം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top