നേമം
ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനഘട്ടത്തിൽ പണിത നേമം സ്കൂളിന് മുന്നിലെ അടിപ്പാത വെള്ളം കയറി നടക്കാനാകാത്ത അവസ്ഥയിലായി. നേമം ഗവ.യുപി സ്കൂളും വിക്ടറി ഹയർസെക്കൻഡറി സ്കൂളിലുമായി ആയിരക്കണക്കിന് കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കാനാണ് ഏറെ കൊട്ടിഘോഷിച്ച് അടിപ്പാത നിർമിച്ചത്.
പക്ഷേ അശാസ്ത്രീയ നിർമാണം കൊണ്ട് മഴ പെയ്താൽ വെള്ളം കയറി യാത്ര അസാധ്യമായി . വെള്ളം ഒഴുകാൻ സംവിധാനമില്ലാത്തതാണ് ദുരിതമായത്. ദീർഘനാൾ അടച്ചിട്ട അടിപ്പാത അധ്യാപകരും നാട്ടുകാരും ചേർന്ന് അറ്റകുറ്റപ്പണി നടത്തിയാണ് വീണ്ടും തുറന്നത്.
റോഡിന് ഇരുവശങ്ങളിലായുള്ള സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടുപോകുന്നതും കുട്ടികളെ മറുഭാഗത്ത് എത്തിക്കുന്നതും വാഹനത്തിലാണ്. നേമം ജങ്‌ഷനിലാണ് യു ടേൺ, മറ്റൊന്ന് പ്രാവച്ചമ്പലത്തും. രണ്ടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം വരും. ഇത്രയും ദൂരം കറങ്ങി ഓരോ തവണയും വാഹനം സ്കൂളിൽ എത്തുന്നത് അധ്യാപകർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്കൂളിന് മുന്നിൽ ഡിവൈഡറിൽ ബാരിക്കേഡുള്ളതിനാൽ നൂറ് മീറ്റർ ദൂരം നടന്നേ റോഡ് മുറിച്ചു കടക്കാനാകൂ. മാത്രമല്ല റോഡിൽ സീബ്രാലൈൻ ഇല്ലാത്തതും വാഹനങ്ങളുടെ അമിത വേഗതയും വലിയ അപകട ഭീഷണിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..