24 April Wednesday

ഓൺലൈൻ ഷോപ്പിങ്ങിലൂടെ 
10 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
തിരുവനന്തപുരം 
ഓൺലൈൻ ഷോപ്പിങ്‌ സൈറ്റിലൂടെ വ്യാജപരസ്യം നൽകി വള്ളക്കടവ് സ്വദേശിയിൽനിന്ന്‌ 10 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പുണെ സ്വദേശി ശൈലേഷ് ശിവറാം ഷിൻഡെ (40)-യെയാണ് സിറ്റി സൈ ബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 
ഇയാളെ റിമാൻഡ് ചെയ്തു. നിരവധി എടിഎം കാർഡുകൾ, പാസ് ബുക്കുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. Quikr.com- എന്ന സൈറ്റി ൽ ആപ്പിൾ വാച്ച്‌, മാക്‌ബുക്ക്‌, ഐഫോ ൺ, സാംസങ് എസ്‌10 മൊ ബൈൽ തുടങ്ങിയവ വിലക്കുറവിലെ ന്ന  വ്യാജപരസ്യം നൽകിയാണ് തട്ടിപ്പ്. 
ഉൽപ്പന്നങ്ങൾ കൈമാറുന്ന സമയത്ത് തിരികെലഭിക്കുമെന്ന് പറഞ്ഞ് ക്ലിയറൻസ് ചാർജുകളായും മറ്റുമാണ് പണമാവശ്യ പ്പെട്ടത്. 
വള്ളക്കടവ് സ്വദേശിക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ പ്രതി വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുകയായിരുന്നു. 
സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അ ന്വേഷണത്തിലാണ് അറസ്റ്റ്. സമാനരീതിയിൽ നിരവധി തട്ടിപ്പ് നടത്തിയ പ്രതി മൾട്ടിനാഷണൽ ഐടി കമ്പനിയിലെ ഉ ദ്യോഗസ്ഥൻ കൂടിയാണ്. 
ലക്ഷ്വറി ഫ്ലാറ്റുകളിൽ ആ ഡംബരജീവിതം നയിച്ചുവരികയായിരുന്നു. 
ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളും പരി ശോധിച്ചു. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിവൈഎസ്‌പി ടി ശ്യാംലാൽ, ഇൻസ്പെക്ടർ വി ബി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ബിജുലാൽ, വിജേഷ്, ആദർശ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top