12 July Saturday

കല്ലറ സ്കൂളില്‍ ബഹുനില മന്ദിരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
വെഞ്ഞാറമൂട്
കല്ലറ ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒരു കോടി ചെലവഴിച്ച്‌ നിർമിച്ച ബഹുനില മന്ദിരം ‌മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. യുനസ്കോയുടെ ആധുനിക വിദ്യാഭ്യാസ റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടാൻ കേരളത്തിനായത്, നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ആധുനിക കാലഘട്ടത്തോടു ചേർന്നുപോകുന്നതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ എഡ്യുകെയർ പ്രോഗ്രാം, പ്രതിഭാസംഗമം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സ്കൂളിലെ പൂർവ വിദ്യാർഥിയും പിഎസ്‌സി മെമ്പറുമായ വിജയകുമാരൻ നായർ സ്കൂൾ ലൈബ്രറി പുനരുദ്ധാരണത്തിനായി നൽകിയ 50,000 രൂപയുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി. ടാലന്റ് ഹണ്ടിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡും മൊമന്റോയും മന്ത്രി വിതരണം ചെയ്തു.
ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. എ എ റഹിം എംപി, ഡോ. പാർവതിദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, പഞ്ചായത്ത് പ്രസിഡന്റ് ജി ജെ ലിസി, എസ് നജിൻഷ, ഡോ. ലാവണ്യ, ഷീജ, എസ് ബൈജു, കെ ഷീല, കെ എസ് നിഖില, വി എസ് ആതിര, ജി ബേബി, വിജയകുമാർ, മാലി ഗോപിനാഥ്, കെ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top