18 December Thursday
മുതലപ്പൊഴിയിൽ പാറനീക്കം

കൂറ്റൻ ക്രെയിൻ പുലിമുട്ടിന് സമീപമെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
ചിറയിൻകീഴ്
അദാനി ഗ്രൂപ്പിന്റെ ഭീമൻ ക്രെയിൻ (ലോങ്ങ് ബൂം ക്രെയിൻ) മുതലപ്പൊഴി പുലിമുട്ടിലെ മുനമ്പിന് സമീപമെത്തിച്ചു. ദിവസങ്ങൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ചത്. പുലിമുട്ടിനു മുകളിലൂടെ പാത തീർത്താണ് ക്രെയിൻ അഴിമുഖ ചാലിനുസമീപം എത്തിച്ചത്‌. ഇവിടെവച്ച് ലൈനിന്റെ പ്രധാന ഭാഗങ്ങളായ ബൂം, ജിബ് എന്നിവ കൂട്ടിയോജിപ്പിച്ചശേഷം ലൈനിനെ അഴിമുഖ മുനമ്പിലേക്ക് കൊണ്ട് പോകും.
100 ടണ്ണോളം ഭാരമുള്ള ഭീമൻ ക്രെയിനിന്റെ യന്ത്രഭാഗങ്ങളുടെ സംയോജനം 3 ദിവസംമുമ്പ്‌ പൂർത്തിയായെങ്കിലും പുലിമുട്ടിനു മുകളിലൂടെ ക്രെയിൻ പൊഴിമുഖത്തേക്ക് എത്തിക്കാനുള്ള പാതയുടെ നവീകരണം നീണ്ടു. കരിങ്കല്ലുകൾ മാറ്റിയാണ്‌ പാതയൊരുക്കിയത്. 
ദിവസങ്ങൾക്കുള്ളിൽ അഴിമുഖമുനമ്പിൽ മധ്യഭാഗത്തുവീണ് കിടക്കുന്ന പാറകൾ നീക്കം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അദാനി ഗ്രൂപ്പ്. ചൊവ്വാഴ്‌ചയോടെ പാറനീക്കം ചെയ്യൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദാനി തുറമുഖ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top