വർക്കല
വ്യാപാര - വാണിജ്യമേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു)നേതൃത്വത്തിൽ 30നു നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെയും 26നു വര്‍ക്കലയില്‍ എത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥയുടെയും ഭാഗമായുള്ള ക്യാമ്പയിൻ
നഗരസഭാ ചെയര്‍മാന്‍ കെ എം ലാജി, സിപിഐ എം വര്‍ക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്‌ഘാടനംചെയ്‌തു, ഷോപ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എംപി ശശിധരന്‍ നായര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ സുധീര്‍, ഇംതിയാസ്, സജി ഭുവനചന്ദ്രന്‍, ലേഖ, ഏരിയ കമ്മിറ്റി അംഗം ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..