18 December Thursday

നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

വെള്ളനാട് രാമചന്ദ്രന്റെ "നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ' മന്ത്രി ജി ആർ അനിൽ നഗരസഭ ചെയർപേഴ്സൺ 
സി എസ് ശ്രീജയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു

നെടുമങ്ങാട് 
ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ രചിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നാലുവോള്യത്തിലായി പ്രസിദ്ധീകരിച്ച  "നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ'എന്ന ഗ്രന്ഥം മന്ത്രി ജി ആര്‍ അനില്‍  പ്രകാശിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എസ് ശ്രീജ മന്ത്രിയിൽനിന്ന്‌ ഗ്രന്ഥം ഏറ്റുവാങ്ങി. നെടുമങ്ങാട് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം അധ്യക്ഷനായി. സ്മൃതി സാംസ്‌കാരിക വേദി സെക്രട്ടറി കെ സി സാനുമോഹന്‍ സ്വാഗതം പറഞ്ഞു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു മുഖ്യ പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ജയകൃഷ്ണന്‍, ഗവ. ആര്‍ട്സ് കോളേജ് ചരിത്രവകുപ്പു മേധാവി ഗോപകുമാരന്‍ നായര്‍ എന്നിവര്‍ പുസ്തകപരിചയം നടത്തി. കേരള പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, ഗ്രന്ഥകാരന്‍ വെള്ളനാട് രാമചന്ദ്രന്‍, എം ആര്‍ മീര എന്നിവര്‍ സംസാരിച്ചു. നവീന ശിലായുഗംമുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭംവരെയുള്ള നെടുമങ്ങാടിന്റെ ചരിത്രമാണ് ഗ്രന്ഥത്തിലുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top