18 April Thursday

ഡിവെെഎഫ്ഐ 
ലഹരിക്കെതിരെ ജനകീയ കവചം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
വഞ്ചിയൂർ 
ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ മേഖലാ കമ്മിറ്റികളിൽ ലഹരിക്കെതിരായ ജനകീയ കവചം ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കുമാരപുരത്ത്‌ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ ഉദ്ഘാടനം ചെയ്തു, കവി ഗിരീഷ് പുലിയൂർ, സിപിഐ എം കുമാരപുരം ലോക്കൽ സെക്രട്ടറി വി അജികുമാർ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ വിജയൻ, പ്രസിഡന്റ് പ്രവീൺ എന്നിവർ സംസാരിച്ചു. വഞ്ചിയൂർ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസർ അജയകുമാർ ഉദ്ഘാടനം ചെയ്തു. സഞ്ജയ്, മാധവ്, ഗൗതം എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ ഉദ്ഘാടനം ചെയ്തു. രാഹുൽ, അനീഷ് എന്നിവർ സംസാരിച്ചു. ടൈറ്റാനിയത്ത്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി ഉദ്ഘാടനം ചെയ്തു. ശരൺ,  അഭിരാജ് എന്നിവർ സംസാരിച്ചു. കടകംപള്ളിയിൽ കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. കൃഷ്ണകുമാർ, ആദർശ്, എം നിധീഷ്, വിനേഷ്, വി ദിനീത് എന്നിവർ സംസാരിച്ചു.
ചാല 
ആറ്റുകാൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി സജുലാൽ ഉദ്ഘാടനം ചെയ്തു. വി വിജിത്ത്, പ്രേംജിത്ത്,  പി ആദർശ്ഖാൻ, സിപിഐ എം ആറ്റുകാൽ ലോക്കൽ സെക്രട്ടറി സി ജയൻ, പി ജി സമ്പത്ത്, എം പി ലിജു എന്നിവർ സംസാരിച്ചു.
വിളപ്പിൽ
തിരുമല മേഖലാ കമ്മിറ്റി  കുന്നപ്പുഴയിൽ ലഹരിക്കെതിരെ ജനകീയ കവചം  സംഘടിപ്പിച്ചു. റിട്ട. എക്‌സൈസ് അസി. കമീഷണർ  രാജ സിങ്‌  ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ എസ് എ സിജിൻ രാജ് അധ്യക്ഷനായി. എസ് അനീഷ് കുമാർ,  പ്രദീഷ്, എ എസ് നീതു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top