25 April Thursday

ചിലങ്ക 
നൃത്തോത്സവത്തിന് തിരി തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ചിലങ്ക നൃത്തോത്സവത്തിൽ കലാമണ്ഡലം സംഗീത നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നു

തിരുവനന്തപുരം 
ചിലങ്ക നൃത്തോത്സവത്തിന്‌ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കമായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിരി തെളിച്ചു. വി കെ പ്രശാന്ത് എംഎൽഎ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, വി കാർത്തികേയൻനായർ, ഡോ. രാജശ്രീ വാര്യർ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ എന്നിവർ പങ്കെടുത്തു. 29 വരെ എല്ലാ ദിവസവും വൈകിട്ട്‌ രണ്ട് നൃത്താവതരണങ്ങൾക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലം വേദിയാകും.  
നൃത്തോത്സവം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കാണാം. ആദ്യ ദിനം കലാമണ്ഡലം സംഗീതയുടെ നങ്ങ്യാർക്കൂത്തും ബി ഹരികൃഷ്‌ണന്റെ ഭരതനാട്യവും അരങ്ങേറി. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ലാവണ്യ ദേവിയുടെ മോഹിനിയാട്ടവും ആറിന്‌ വിധുൻകുമാറിന്റെ ഭരതനാട്യവും അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top