18 April Thursday
പാചകവാതകം നേരിട്ട്‌ വീട്ടിൽ

സിറ്റി ഗ്യാസ്‌ 
സെപ്‌തംബറിൽ

സ്വന്തം ലേഖകൻUpdated: Friday Jun 24, 2022
തിരുവനന്തപുരം
പാചകവാതകം പൈപ്പ്‌ ലൈൻ വഴി വീടുകളിൽ എത്തിക്കുന്ന തലസ്ഥാനത്തെ സിറ്റി ഗ്യാസ് പദ്ധതി സെപ്‌തംബറിൽ തുടങ്ങും. വെട്ടുകാട്, ശംഖുംമുഖം, കൊച്ചുവേളി എന്നിവിടങ്ങളിലെ മൂവായിരത്തോളം വീട്ടിൽ പാചകവാതകം എത്തിക്കാനുള്ള  നടപടി അന്തിമഘട്ടത്തിലാണ്. മാർച്ചോടെ ജില്ലയിൽ 30,000 വീട്ടിൽ കണക്ഷൻ നൽകാനാകും. കൊച്ചുവേളിയിലെ പ്രധാന പ്ലാന്റിൽനിന്നാണ്‌ പൈപ്പ് ലൈൻ വഴി വീടുകളിലേക്കും വ്യവസായശാലകളിലേക്കും പാചകവാതകം നൽകുക. 
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സിംഗപ്പുർ ആസ്ഥാനമായ അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റ‍ഡ് കമ്പനിക്കാണ് പദ്ധതിയുടെ ചുമതല. വീടുകളിലേക്കുള്ള പ്ലംബിങ്‌ ജോലികൾ അവസാനഘട്ടത്തിലാണ്‌. കളമശേരി ഗെയിലിൽനിന്ന് ദ്രവീകൃതവാതകം കൊച്ചുവേളിയിലെ പ്ലാന്റിലെത്തിച്ച് വാതകരൂപത്തിൽ മാറ്റി സംഭരിക്കും. അവിടെനിന്ന് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് എത്തിക്കും. 
വീടുകൾക്കുപുറമെ വാണിജ്യ കണക്ഷനുകളും നൽകും. 3200 കോടിയാണ് നിർമാണച്ചെലവ്. കെഎസ്ആർടിസിയുടെ സിഎൻജി ബസുകൾക്കും വാതകം ലഭ്യമാക്കും. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം. പൈപ്പ് ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെ വ്യവസായങ്ങൾക്കും ഇന്ധനം വിതരണം ചെയ്യും. എൽപിജിയെ അപേക്ഷിച്ച് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യതയും കുറവാണ്. വൈദ്യുതനിരക്കുപോലെ മീറ്റർ അനുസരിച്ച് മാസാവസാനം തുക നൽകാം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top