24 April Wednesday

കർഷകസംഘം ലോങ്‌ മാർച്ച് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

കർഷകസംഘം സംഘടിപ്പിച്ച ലോങ്‌ മാർച്ചിന്റെ സമാപന യോഗം കള്ളിക്കാട് ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട
കർഷകസംഘം 25, 26 തീയതികളിൽ നടത്തുന്ന രാജ്ഭവൻ രാപ്പകൽ  സമരത്തിന്റെ  ഭാഗമായി കർഷ കസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോങ്‌ മാർച്ച് കള്ളിക്കാട് ജങ്‌ഷനിൽ സമാപിച്ചു.
തിങ്കളാഴ്ച പാലോട് നിന്നാണ് ലോങ്‌ മാർച്ച് ആരംഭിച്ചത്. റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രം സംഭരിക്കുക, നിതി ആയോഗ് തീരുമാനം പുനഃപരിശോധിക്കുക, റബറധിഷ്ഠിത വ്യവസായ പദ്ധതികൾക്ക് കേന്ദ്രം ധനസഹായം നൽകുക, റബറിനെ കാർഷിക വിളയായി പരിഗണിക്കുക തുടങ്ങിയവയാണ്‌ പ്രധാന ആവശ്യങ്ങൾ.
സമാപന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എ ശ്രീകുമാർ അധ്യക്ഷനായി. കർഷക സംഘം ഏരിയ സെക്രട്ടറി കെ രാമചന്ദ്രൻ, കർഷക സംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ, ജാഥാ കാപ്റ്റൻ വി എസ് പത്മകുമാർ, ജാഥാ മാനേജർ എസ് ഹരിഹരൻ പിള്ള, കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ ബി സതീഷ് എംഎൽഎ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ബിജിമോൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ സാജു, കെ അനിൽകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഗിരി എന്നിവർ സംസാരിച്ചു. മലയോര മേഖലയിൽ സംഘടിപ്പിച്ച ലോങ് മാർച്ച് ചൊവ്വാഴ്ച വിതുരയിൽ ആരംഭിച്ചു. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ജാഥാ ലീഡർ വിഎസ് പത്മകുമാർ, മാനേജർ  ഹരിഹരൻ പിള്ള, ജില്ലാ സെക്രട്ടറി കെ സി വിക്രമൻ,  പി എസ് പ്രശാന്ത്, ആർ ജയദേവൻ, ബി ബാലചന്ദ്രൻ, വി വിജുമോഹൻ, എൻ ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top