23 April Tuesday
കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതികള്‍ക്ക് 296.77 കോടി

സേവന മേഖലയിൽ 
190 പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
തിരുവനന്തപുരം
കോർപറേഷൻ രണ്ടാം വാർഷിക പദ്ധതിയിൽ 296.77 കോടി വകയിരുത്താൻ കൗൺസിൽ അം​ഗീകാരം നൽകി. വികസന ഫണ്ട് ഇനത്തിൽ 244.4 കോടിയും മെയിന്റനൻസ് ഇനത്തിൽ 52.5 കോടിയുമാണ് ബജറ്റ് വിഹിതം. 20 മേഖലകളിലാണ് തുക ചെലവഴിക്കുന്നത്. കുടിവെള്ളത്തിന് 25 കോടിയും പൊതുമരാമത്തിന് 20 കോടിയും ശുചിത്വം, മാലിന്യ സംസ്‌കരണത്തിന് 17 കോടിയുമാണ് വകയിരുത്തിയത്‌. സേവന മേഖലയിലെ 190 പദ്ധതികൾക്കായി 134.27 കോടി വകയിരുത്തി. 
നഴ്സറി സ്കൂളിന് സ്ഥലം വാങ്ങൽ, അങ്കണവാടികൾക്ക് അധിക വാടക നൽകൽ, വയോമിത്രം സാമൂഹ്യസുരക്ഷാ മിഷന് വി​ഹിതം നൽകൽ, വൃദ്ധജനങ്ങൾക്ക് മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. വാർഡുകൾ പൂർണമായും സിസിടിവി നിരീക്ഷണത്തിലാക്കുക, പേട്ട റെയിൽവേ സ്റ്റേഷൻ, -വിമാനത്താവളം, -ജല​ഗതാ​ഗതം എന്നിവ യോജിപ്പിച്ച് അന്താരാഷ്ട്ര ട്രാൻസ്പോർട്ട് ഹബ്, ആറ്റുകാൽ ടൗൺഷിപ്പ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കണണെന്ന്‌ കൗൺസിലർമാർ നിർദേശിച്ചു. മേയർ ആര്യ രാജേന്ദ്രനാണ് പദ്ധതി രേഖ അവതരിപ്പിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top