29 March Friday

എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥ ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
തിരുവനന്തപുരം 
സംസ്ഥാനത്തിന്റെ അഞ്ച്‌ വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ചും സർക്കാരിന്റെ കരുതൽ പങ്കുവച്ചും എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ബുധനാഴ്‌ച ജില്ലയിൽ പ്രവേശിക്കും. ജാഥയെ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമെന്യേ ജില്ലയിൽ ഒരുക്കം  പൂർത്തിയായെന്ന്  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പറഞ്ഞു. 
 
- "നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് ” എന്ന മുദ്രാവാക്യമുയർത്തി പര്യടനം നടത്തുന്ന രണ്ട്‌ മേഖലാ ജാഥകളിൽ ബിനോയ് വിശ്വം നേതൃത്വം നൽകുന്ന തെക്കൻ ജാഥയാണ് ജില്ലയിലേക്ക്‌ പ്രവേശിക്കുന്നത്‌. 
എൽഡിഎഫ് നേതാക്കളായ എം വി ഗോവിന്ദൻ , അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എം പി,  സാബു ജോർജ്‌, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ്‌ അഗസ്റ്റിൻ എന്നിവരാണ്‌ അംഗങ്ങൾ. ബുധനാഴ്‌ച പകൽ  3.30 ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ ജാഥയെ വരവേൽക്കും. 
 
വൈകിട്ട് നാലിന്‌  വർക്കലയിലും അഞ്ചിന്‌ ചിറയിൻകീഴിലും സ്വീകരണം നൽകും. ആറിന്‌  കിളിമാനൂരിൽ പര്യടനം അവസാനിക്കും. 
 
വ്യാഴാഴ്‌ച  രാവിലെ 10 ന്‌ ശ്രീകാര്യം, 11 ന്‌ കല്ലറ, വൈകിട്ട് നാലിന്‌ നെടുമങ്ങാട്, വൈകിട്ട്‌ അഞ്ചിന്‌ ആര്യനാട്, വൈകിട്ട്‌ ആറിന്‌  മലയിൻകീഴിൽ സമാപിക്കും. വെള്ളിയാഴ്‌ച  രാവിലെ 10 ന് വെള്ളറട, 11ന്‌ നെയ്യാറ്റിൻകര, നാലിന്‌ വിഴിഞ്ഞം. വൈകിട്ട്‌ അഞ്ചിന്‌ പൊതുയോഗത്തോടെ  നായനാർ പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സമാപന യോഗം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതിരിക്കാനാണ് സമാപനം മൂന്ന്‌ മണ്ഡലങ്ങൾ മാത്രമായി കേന്ദ്രീകരിച്ചത്. 
വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  എസ് എം വി സ്കൂളിന് മുന്നിൽ നിന്നും ജാഥാംഗങ്ങളെ തുറന്ന ജീപ്പിൽ നായനാർ പാർക്കിലേക്ക് സ്വീകരിക്കും. നായനാർ പാർക്കും അതിന് ചുറ്റുമുള്ള പ്രദേശവും പുത്തരിക്കണ്ടം മൈതാനത്തിന്റെ ഒരുഭാഗവും സമാപന സമ്മേളത്തിന് എത്തുന്നവർക്ക് ഇരിക്കാൻ സജ്ജമാക്കും. സമാപന സമ്മേളനം കാണാൻ എൽഇഡി സ്ക്രീൻ സൗകര്യമൊരുക്കും. 
 
എൽഡിഎഫ്‌ ജില്ലാ കൺവീനർ എസ്‌ ഫിറോസ്‌ ലാൽ, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, നന്ദിയോട്‌ സുഭാഷ്‌ ചന്ദ്രൻ, പാളയം രാജൻ, ആർ സതീഷ്‌ കുമാർ, എൻ എം നായർ, എം എം മാഹിൻ, സഹായദാസ്‌ നാടാർ, എസ്‌ വി സുരേന്ദ്രൻ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top