29 March Friday

പി ജിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

പി ജിയുടെ ഛായാചിത്രത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പങ്ങൾ അർപ്പിക്കുന്നു

ചാല
മാർകിസ്റ്റ്‌ സൈദ്ധാന്തികനും മുതിർന്ന സിപിഐ എം നേതാവുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ പത്താം ചരമവാർഷികദിനത്തോട്‌ അനുബന്ധിച്ച് പെരുന്താന്നിയിലെ മുളക്കൽ വീട്ടിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണംനടത്തി.
മന്ത്രി വി ശിവൻകുട്ടി, ചരിത്രകാരൻ രാജൻ ഗുരുക്കൾ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ,  കടകംപള്ളി സുരേന്ദ്രൻ, പി ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി പി ഹരികുമാർ,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൻ സുന്ദരം പിള്ള, പി ജിയുടെ മകളും മുൻ പിഎസ്‌സി അംഗവുമായ ആർ പാർവതി ദേവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top