19 April Friday

എലിപ്പനി: പ്രതിരോധ മരുന്ന്‌ 
അടിയന്തരമായി വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
ആറ്റിങ്ങൽ
നഗരസഭാ പരിധിയിൽ എലിപ്പനി മരണം സ്ഥിരീകരിച്ചതോടെ വാർഡുകളിൽ അടിയന്തരമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചതായി  ചെയർ പേഴ്സൺ എസ് കുമാരി അറിയിച്ചു. പ്രതിരോധ മരുന്നിന്റെ കിറ്റ് വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിൽനിന്നും ചെയർപേഴ്സൺ  ഏറ്റുവാങ്ങി. 
എലിപ്പനി ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും മരുന്ന് ലഭ്യമാക്കി. സമയബന്ധിതമായി എല്ലാ വീടുകളിലും മരുന്ന് വിതരണം ചെയ്യാൻ വാർഡിലെ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും നഗരസഭാ വളന്റിയർമാരെയും ചുമതലപ്പെടുത്തി. കാർഷിക സംബന്ധമായ ജോലിയിൽ ഏർപ്പെടുന്നവർ, കന്നുകാലി പരിപാലന മേഖലയിലുള്ളവർ, ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടത്. മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ, കുട്ടികൾ എന്നിവർ ഡോക്ടറുടെ നിർദേശം കൂടാതെ മരുന്ന് കഴിക്കരുത്.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top