29 March Friday

മെഡിക്കൽ കോളേജ് 
വികസനം: 27.37 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ വികസനം വേ​ഗത്തിലാക്കാൻ 27,36,57,684 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 
 
സമ​ഗ്രപ​ദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിൽ 717 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. 
 
അടുത്തിടെ രണ്ട്‌ ഐസിയുവിലായി 100 കിടക്ക സജ്ജമാക്കി. എസ്എടി ആശുപത്രിയിൽ കുട്ടികൾക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയാ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണിത്. 
പകർച്ചവ്യാധി പ്രതിരോധത്തിനായി ഒരു പ്രത്യേക ബ്ലോക്കും സ്ഥാപിക്കും. ഇതിനായി ബജറ്റിൽ 25 കോടി രൂപ വകയിരുത്തി. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കുമായി 27 കോടി അനുവദിച്ചത്‌.
 

ഉപകരണങ്ങളും സംവിധാനങ്ങളും

 

മൂന്ന്‌ അനസ്തീഷ്യ വർക്ക് സ്റ്റേ ഷ ൻ –-30.90 ലക്ഷം, പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി സിസ്റ്റം –-25 ലക്ഷം, ഹാർട്ട് ലങ് മെഷീൻ വിത്ത് ഹീറ്റർ കൂളർ യൂണിറ്റ്–- 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസർ–- 10 ലക്ഷം, വെന്റിലേറ്റർ ഹൈ എൻഡ്–- 12 ലക്ഷം, വെന്റിലേറ്റർ പോർട്ടബിൾ–- 6.61 ലക്ഷം, വെന്റിലേറ്റർ –-10 ലക്ഷം, വെന്റിലേറ്റർ ആൻഡ്‌ ഹുമിഡിഫിയർ –-26 ലക്ഷം, പീഡിയാട്രിക് പോർട്ടബിൾ വെന്റിലേറ്റർ–- 7.07 ലക്ഷം, 3ഡി ലാപ്രോസ്‌കോപിക് സെറ്റ് –-17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസർ –-42.80 ലക്ഷം, ലോ ടെമ്പറേച്ചർ പ്ലാസ്മ സ്റ്റെറിലൈസർ–- 55 ലക്ഷം, ഓപ്പറേറ്റിങ്‌ മൈക്രോസ്‌കോപ് –-14 ലക്ഷം, എംആർഐ കമ്പാറ്റിബിൾ ട്രാൻസ്‌പോർട്ട് വെന്റിലേറ്റർ–- 15 ലക്ഷം, ഹൈഎൻഡ് മോണിറ്റർ –-10 ലക്ഷം, ഹീമോഡയാലിസിസ് മെഷീൻ –-10.59 ലക്ഷം, ഇഎംജി/എൻസിവി/ഇപി മെഷീൻ –-14 ലക്ഷം, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ –-10 ലക്ഷം, ഇലക്‌ട്രോ ഹൈഡ്രോളിക് ഓപ്പറേഷൻ ടേബിൾ –-12 ലക്ഷം.
 

ഹോസ്റ്റല്‍ അറ്റകുറ്റപ്പണി തുടങ്ങി 

 
മെഡിക്കൽ കോളേജ്  ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മെഡിക്കൽ കോളേജ് വനിതാ, പുരുഷ ഹോസ്റ്റലുകളുടെ നവീകരണവും അറ്റകുറ്റപ്പണികളുമാണ് പുരോഗമിക്കുന്നത്. ചുറ്റുമതിലും പുനർനിർമിക്കും. ഇതിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി, ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. വനിതാ പിജി ഹോസ്റ്റലിന്റെ മുൻവശത്ത് തെരുവ്‌ വിളക്ക്‌, സിസിടിവി ക്യാമറ എന്നിവ സ്ഥാപിക്കും. 
 
ഹോസ്റ്റലിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾ പരാതി ഉന്നയിച്ചതിനെ തുടർന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചിരുന്നു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ്‌ വിഭാഗം പ്രവൃത്തി ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top