20 April Saturday

ബിജെപിയുടെ വ്യാജപ്രചാരണത്തിൽ വീഴരുത്‌: മേയർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം
ബിജെപിയും കോൺഗ്രസും രാഷ്ട്രീയലാഭത്തിനായി നടത്തുന്ന വ്യാജപ്രചാരണം പൊതുജനം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗര വികസനം അട്ടിമറിക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് ഇരുകൂട്ടരുടെയും ശ്രമമെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ജനങ്ങളെ ചേർത്തുപിടിക്കുന്ന ഭരണ സമിതിയാണിത്‌. കോർപറേഷനിൽ ഒടുക്കിയ ജനങ്ങളുടെ തുക നഷ്ടമായിട്ടില്ല. ജനങ്ങൾ അടച്ച മുഴുവൻ തുകയ്ക്കും രേഖകളുണ്ട്.
 
ബിജെപി കൗൺസിലർമാർ ജനപ്രതിനിധികളെന്ന അവരുടെ കർത്തവ്യം വിസ്‌മരിക്കുകയാണ്‌. സോണൽ ഓഫീസ്‌ ക്രമക്കേടിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. മൂന്നു പേരെ അറസ്‌റ്റ്‌ ചെയ്‌തു. അന്വേഷണത്തിൽ വീഴ്‌ചയുണ്ടായാൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഒരാളെ പേരെടുത്തുപറഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെടാനാകില്ല. ഈ മാസം അവസാനം നികുതി കുടിശ്ശിക ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും നവംബർ പകുതിയോടെ അദാലത്ത് സംഘടിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ പി കെ രാജു, ഡി ആർ അനിൽ, സലീം, ജിഷ, ബിനു ഫ്രാൻസിസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top