25 April Thursday

ചിറയിൻകീഴ് താലൂക്കിലെ സഹകരണസംഘം തട്ടിപ്പ്: വ്യവസായവകുപ്പ് നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

ചിറയിൻകീഴ് 

താലൂക്ക് കേന്ദ്രമാക്കി സഹകരണ സംഘങ്ങൾ രൂപീകരിച്ച് നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്‌   വ്യവസായ വകുപ്പ്‌ ജനറൽ മാനേജർക്ക്  കൈമാറി. 
 
കേരള ട്രെഡീഷണൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കെടിഎഫ്ഐസിഎസ് ) പേരിൽ നടത്തിയ നിയമവിരുദ്ധ ഇടപാടുകൾ സംബന്ധിച്ചാണ്‌  അന്വേഷണം നടത്തയത്‌.
പരാതിക്കാരെയും ഭരണസമിതിയെയും വിളിച്ചുവരുത്തി  ഇരുകൂട്ടർക്കും പറയാനുള്ളതുകൂടി കേട്ടശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്ന് ജില്ലാ ഓഫീസർ ജി രാജീവ് അറിയിച്ചു. 
 
 താലൂക്ക് ഓട്ടോറിക്ഷ തൊഴിലാളി കോ–-ഓപ്പറേറ്റിവ് സൊസൈറ്റി (കാൽ കോസ്) എന്നപേരിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ മറവിൽ ജോലി വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചുനടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ സഹകരണ വകുപ്പ്  നടത്തിയ  അന്വേഷണ റിപ്പോർട്ട് ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചതായി ചിറയിൻകീഴ്‌ അസി. രജിസ്ട്രാർ അറിയിച്ചു.  തുടർനടപടി  വൈകുന്നതായും അന്വേഷണം വൈകിപ്പിക്കുന്നതായും പരാതിക്കാരുടെ കൂട്ടായ്മ ആരോപിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top