27 April Saturday
ബഡ്‌സ്‌ നിയമം ചുമത്തി ഉത്തരവ്

ബിഎസ്എൻഎൽ തട്ടിപ്പ്‌: പ്രതികളുടെ 
സ്വത്തുക്കൾ കണ്ടുകെട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
തിരുവനന്തപുരം
ബിഎസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ പ്രതികളായവരുടെ സ്വത്തുവകകൾ കണ്ടെത്താൻ ‘ബാനിങ് ഓഫ് അൺറെഗുലേറ്റഡ്  ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്) ചുമത്തി സർക്കാർ ഉത്തരവിറക്കി. ധനവകുപ്പ്  നോഡൽ ഓഫീസർ സഞ്ജയ് എം കൗളാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവ് പുറത്തിറക്കിയത്. 
തട്ടിപ്പിൽ ബാങ്ക്‌ പ്രസിഡന്റ്‌ എ ആർ ഗോപിനാഥൻ, സെക്രട്ടറി കെ വി പ്രദീപ്‌, ഓഫീസ്‌ ക്ലർക്ക്‌ എ ആർ രാജീവ്‌, ഡയറക്ടർ ബോർഡ്‌ അംഗം എസ് എസ് മായ, ബിനാമി ഹരികുമാർ എന്നിവരടക്കം  അഞ്ചുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ബിഎസ്എൻഎല്ലിലെ  ജീവനക്കാരും വിരമിച്ച ജീവനക്കാരും പുറത്തുനിന്നുള്ളവരുമാണ് ഉയർന്ന പലിശ പ്രതീക്ഷിച്ച് സംഘത്തിൽ പണം നിക്ഷേപിച്ചത്.  പ്രതികൾ വ്യാജരേഖകൾ നൽകി 1255 പേരിൽനിന്നായി 220 കോടിയിലേറെ രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് പലയിടങ്ങളിലും പ്രതികൾ സ്ഥലവും വീടും ഫ്ലാറ്റും വാങ്ങി കൂട്ടുകയും സ്വകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തു. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top