19 April Friday

ഇനി ഞാനൊഴുകട്ടെ പദ്ധതി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ഇനി ഞാനൊഴുകട്ടെ പരിപാടിയുടെ ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം 
ചെയർപേഴ്സൺ എസ് കുമാരി നിർവഹിക്കുന്നു

ആറ്റിങ്ങൽ
സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം തുടർപദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ  പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ  എസ് കുമാരി നിർവഹിച്ചു. നഗരത്തിലെ ജലാശയങ്ങളിൽ ശുദ്ധജല പ്രവാഹം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. അപ്പൂപ്പൻനട തോട് ശുചീകരിച്ചുകൊണ്ട് നടന്ന ആരംഭിച്ച പരിപാടിയിൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, കൗൺസിലർമാരായ സുധാകുമാരി, കെ പി രാജഗോപാലൻ പോറ്റി, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, നവകേരളമിഷൻ റിസോഴ്സ്‌ പേഴ്സൺ സിന്ധു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top