19 April Friday

വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
തിരുവനന്തപുരം
ഉൾവസ്‌ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണവുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അറസ്റ്റുചെയ്‌തു. തമിഴ്‌നാട് കടയനെല്ലൂർ പുതുക്കോട്ട സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാറക്ക് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 
രണ്ടുപേരിൽ നിന്നുമായി ഒന്നേമുക്കാൽ കിലോ തൂക്കമുളള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. 
 ഞായർ പുലർച്ചെ 3.45ന് ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുൽ ഹമീദ്. കുഴമ്പൂരൂപത്തിലുളള 1065. 77 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇത് വേർതിരിച്ചപ്പോൾ 54 ലക്ഷം രൂപ വിലവരുന്ന 939.900 ഗ്രാം തനി തങ്കം ലഭിച്ചു എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
 ശനി ഷാർജയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ തമിഴ്‌നാട് പുലിക്കോട്ട സ്വദേശി മുഹമ്മദ് മുബാറക്ക്  അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറയുണ്ടാക്കിയാണ് കുഴമ്പുരൂപത്തിലുളള 879 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 44 ലക്ഷത്തോളം രൂപ വിലവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top