16 April Tuesday

പുറത്തിറങ്ങല്ലേ; കേസെടുക്കും

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സെക്രട്ടറിയറ്റിനു മുന്നിൽ തിരക്ക് കുറഞ്ഞപ്പോൾ

തിരുവനന്തപുരം
ഞായറാഴ്‌ച കോവിഡ്‌ നിയന്ത്രണങ്ങൾ പിഴവുകളില്ലാതെ നടപ്പാക്കാൻ  കർശന പരിശോധനയുമായി സിറ്റി പൊലീസ്‌.  വിപുലമായ  സംവിധാനങ്ങളാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും. കോവിഡ്‌ വ്യാപന നിരക്ക് കുറയ്‌ക്കാൻ പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണം. പരിശോധനയ്‌ക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.
18 അതിർത്തി അടച്ച്‌ പരിശോധന
നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലം  ബാരിക്കേഡ് വച്ച് പൂർണമായും  അടയ്‌ക്കും. കർശന പരിശോധനയ്‌ക്കു ശേഷമേ വാഹനങ്ങൾ കടത്തിവിടൂ.
നഗരത്തിൽ 65 ചെക്കിങ്‌ പോയിന്റ്‌
പൊലീസിന്റെ പരിശോധന വലയത്തിനകത്താകും ജില്ല. നഗരത്തിനുള്ളിൽ രണ്ടു മേഖലയായി തിരിച്ചാണ്‌ പരിശോധന. ആകെ 65 ചെക്കിങ്‌ പോയിന്റുണ്ട്‌. മേഖല ഒന്നിൽ 38,  രണ്ടിൽ 27 ചെക്കിങ്‌ പോയിന്റുമുണ്ട്‌ . 
 അനാവശ്യയാത്ര നിയന്ത്രിക്കാനും  സുരക്ഷാ പരിശോധന നടത്താനുമായി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്‌ഒമാരുടെ നേതൃത്വത്തിൽ രണ്ടുവീതം ജീപ്പ്, ബൈക്ക് പട്രോളിങ്ങുമുണ്ടാകും. 
വരും വ്യാപാരസ്ഥാപനങ്ങളിലും
വ്യാപാര സ്ഥാപനങ്ങൾ എസ്‌എച്ച്‌ഒമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. തുറക്കാൻ അനുവാദമില്ലാത്തതും മാനദണ്ഡം പാലിക്കാത്തവയ്‌ക്കും എതിരെ കേസെടുക്കും. കട പൂട്ടിക്കും.
വാഹനം പിടിച്ചെടുക്കും
അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം  കേസെടുക്കും.  വാഹനങ്ങൾ പിടിച്ചെടുക്കുകയും  ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top