01 July Tuesday

കേന്ദ്രത്തി​ന്റെ പുതിയ 
വിദ്യാഭ്യാസ നയം ഉപേക്ഷിക്കണം; കെജിസിടിഡബ്ല്യുഎ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തിരുവനന്തപുരം 
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കണമെന്ന്‌ കേരള ഗവ. കോളേജ്‌ റിട്ടയേഡ്‌ ടീച്ചേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ (കെജിസിടിഡബ്ല്യുഎ)  തിരുവനന്തപുരം–--കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ഓൺലൈനായി നടന്ന സ മ്മേളനം മേയർ ആര്യാ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. പി കെ മാധവൻ നായർ അധ്യക്ഷനായി. സെക്രട്ടറി ഡോ.കെ കെ രാധ റിപ്പോർട്ട് അവതരിപ്പിച്ചു.  സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ കെ വിശ്വനാഥൻ, ജനറൽ സെക്രട്ടറി പ്രൊഫ. വി എൻ ചന്ദ്രമോഹനൻ, ജില്ലാ ട്രഷറർ ഡോ. എസ് പത്മകുമാരി, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ.എ ബാലകൃഷ്ണൻ, ഡോ. വി എം സുനന്ദകുമാരി, പ്രൊ ഫ. ജി രാജീവ്, ഡോ.ടി സനൽകുമാർ, പ്രൊഫ. എസ് സുദർശനൻ പിള്ള, ഡോ. ആർ  പ്രകാശൻ, ഡോ. ടി ജി ശൈ ലജ എന്നിവർ സംസാരിച്ചു. 
ഡോ. ടി ജി ശൈലജയുടെ ‘അഭിനയപ്രകാരങ്ങൾ’ പുസ്തകം പ്രൊഫ. പി കെ മാധവൻ നായർ ആദ്യപ്രതി ഡോ. കെ കെ രാധയ്ക്ക് നൽകി പ്രകാശിപ്പിച്ചു. ഭാരവാഹികൾ: പ്രൊഫ. പി കെ മാധവൻ നായർ (പ്രസിഡന്റ്), ഡോ. കെ കെ രാധ (സെക്രട്ടറി), ഡോ. എസ് പത്മകുമാരി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top