20 April Saturday

പി കുട്ടൻ സ്മാരക ​
ഗവേഷണ കേന്ദ്രത്തിന് പുതിയ മന്ദിരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
വെള്ളറട 
കുന്നത്തുകാൽ ഗവ. യുപിഎസ് വളപ്പിലുള്ള പി കുട്ടൻ സ്മാരക പ്രാഥമിക വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന് ഒന്നരക്കോടി ചെലവിട്ട് ഹൈടെക് മന്ദിരം ഒരുക്കും. ഇതിന് ഭരണാനുമതിയായി. 
പ്രാഥമികതലം മുതൽക്കേ വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനായി അധ്യാപകനായ പി കുട്ടൻ പഞ്ചായത്ത് പ്രസിഡ​ന്റായിരിക്കെ ആരംഭിച്ചതാണ് ഈ കേന്ദ്രം. രാമചന്ദ്രൻ, മുരുകേശൻ ആശാരി, വിൻസെ​ന്റ് ജോൺ  തുടങ്ങിയ വിരമിച്ച അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഗവേഷണ കേന്ദ്രം സംസ്ഥാനത്തു തന്നെ ആദ്യത്തേതാണ്. പഞ്ചായത്ത് വിദ്യാഭ്യാസ നിർവഹണ സമിതിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനം. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇടപെടലിലാണ് പുതിയ മന്ദിരത്തിന് 1.5 കോടി അനുവദിച്ചത്. അടുത്ത സ്കൂൾ വർഷാരംഭത്തിനുമുമ്പേ നിർമാണം പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top