24 April Wednesday
കർഷകരുടെ ആശങ്ക പരിഹരിക്കണം

റബർ, സുഗന്ധവിള ബിൽ: കൃഷിമന്ത്രി കേന്ദ്രത്തിന്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തിരുവനന്തപുരം
രാജ്യത്തെ റബർ, സുഗന്ധവിള കർഷകരെ തകർക്കുന്ന റബർ, സുഗന്ധവിള നിയമനിർമാണത്തിനെതിരെ കൃഷിമന്ത്രി പി പ്രസാദ് കേന്ദ്രത്തിന്‌ കത്തയച്ചു.  ദ്രുതഗതിയിലുള്ള നിയമനിർമാണം  ഗുണകരമാകില്ലെന്ന്‌ കത്തിൽ വ്യക്തമാക്കി. കർഷകരുടെ ആശങ്ക അകറ്റണം.  
നിയമങ്ങൾ കൂടുതൽ ബാധിക്കുക കേരളത്തെ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾകൂടി  പരിഗണിക്കണം. വിശദ ചർച്ചകൾ ആവശ്യമായതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top