28 March Thursday
കോവിഡ് മൂന്നാം തരംഗം

ആശ്വാസമെത്തിക്കാൻ എൻഎസ്‌എസ്‌ വളന്റിയർമാർ രംഗത്തിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തിരുവനന്തപുരം
കോവിഡ്‌ മൂന്നാം തരംഗത്തിൽ ആശ്വാസമെത്തിക്കാൻ സംസ്ഥാനത്തെ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്‌എസ്‌) യൂണിറ്റുകൾ സജീവമായി ഇടപെടണമെന്ന്‌ സംസ്ഥാന ഓഫീസർ ആർ എൻ അൻസർ അഭ്യർഥിച്ചു.
യൂണിറ്റുകളും വളന്റിയർമാരും പ്രോഗ്രാം ഓഫീസർമാരും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്‌ സജീവമായി പ്രവർത്തിക്കണം. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്താനും മരുന്നും അത്യാവശ്യ സാധനങ്ങളും ദത്തുഗ്രാമങ്ങളിൽ എത്തിക്കുന്നതിനും ജില്ലാ എൻഎസ്‌എസ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റികൾ ശ്രമിക്കണം. 
വിദ്യാർഥികൾ ഭവനതലത്തിലും കോളേജ്, സ്കൂൾ തലത്തിലും പ്രതിരോധ അവബോധ പ്രവർത്തനങ്ങളിലും പങ്കാളികളാകുക, ജാഗ്രതാ നിരീക്ഷകരായി മുൻനിരയിൽ ഉണ്ടാകുക, ക്യാമ്പസുകളിൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ മുന്നിട്ടിറങ്ങുക, ഓരോ പ്രതിസന്ധിഘട്ടങ്ങളിലും സർക്കാർ തലത്തിൽ പുറപ്പെടുവിക്കുന്ന വിവരങ്ങൾ സമയാസമയം പ്രചരിപ്പിക്കുക, പങ്കാളിത്തഗ്രാമത്തിൽ ദുരിതം അനുഭവിക്കുന്നവരെ യൂണിറ്റ് തലത്തിലും വ്യക്തിപരമായും തളരാതെ ചേർത്തു നിർത്തുക, കുട്ടികളെയും വയോധികരെയും ഭിന്നശേഷിക്കാരെയും കരുതലോടു കൂടി സംരക്ഷിക്കുക തുടങ്ങി സ്വയംഭരണ സ്ഥാപനങ്ങളുടെ ജാഗ്രതാസേനകളിൽ സ്വമേധയാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കാളികളാകണമെന്നും അഭ്യർഥിച്ചു. എൻഎസ്‌എസ്‌ സ്റ്റേറ്റ് ഹെൽപ്പ്‌ലൈൻ നമ്പർ: 9074018850, 9746940810

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top