25 April Thursday

കയർ സംഘത്തിലെ ചകിരി കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

അഴൂർ മാടൻവിള കയർ സഹകരണ സംഘത്തിൽ ചകിരി കത്തിനശിച്ചപ്പോള്‍

ചിറയിൻകീഴ്
അഴൂർ മാടൻവിള കയർ സഹകരണ സംഘത്തിൽ സൂക്ഷിച്ച ചകിരിക്ക് തീപിടിച്ച് വൻ നാശനഷ്ടം. വെള്ളിയാഴ്ച പകൽ മൂന്നിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടല്ല കാരണമെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയത്. 
സാമൂഹ്യവിരുദ്ധരാകാം പിന്നിലെന്ന് സംഘം പ്രസിഡ​ന്റ് ഷാജഹാൻ പറഞ്ഞു. 84 കെട്ട് ചകിരിയിലാണ് തീപിടിച്ചത്. സമീപത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടായതിനാൽ ഉടൻ തീയണയ്ക്കാനായി. 
സെക്രട്ടറി ഉച്ചയ്ക്ക് ഒന്നരയോടെ ഓഫീസ് അടച്ചശേഷമാണ് സംഭവം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി.   40,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കഠിനംകുളം പൊലീസ്  അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top