29 March Friday

ആസൂത്രണ ബോർഡ്‌ സമ്മേളനത്തിൽ വൈദഗ്‌ധ്യ തൊഴിലും ചർച്ചയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
തിരുവനന്തപുരം
സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒന്നുമുതൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ വൈദഗ്‌ധ്യ തൊഴിലും മുഖ്യചർച്ചാ വിഷയമാകും. കേരളത്തെ വിദഗ്ധ തൊഴിൽ കേന്ദ്രമാക്കാനുള്ള നിർദേശങ്ങൾ തേടുകയാണ്‌ ലക്ഷ്യം. ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ മൂന്നുവരെ ഓൺലൈനായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോള പ്രശസ്തരായ നയരൂപീകരണ വിദഗ്ധർ, വ്യാവസായിക പ്രമുഖർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.  ഒമ്പത്‌ സുപ്രധാന മേഖലയിൽ നടപ്പാക്കേണ്ട പരിപാടികൾ സംബന്ധിച്ച നിർദേശങ്ങൾ സമാഹരിക്കാനാണ്‌ സമ്മേളനം.  
      കേരളത്തിൽനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ അവസരം തുറക്കുന്നതിനുള്ള ചർച്ചകൾക്കാകും മുൻഗണനയെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ പറഞ്ഞു. 
ഒന്നിന് സാമ്പത്തിക നൊബേൽ ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. രണ്ടിന് നടക്കുന്ന നൈപുണ്യ വികസന സെഷനിൽ ദക്ഷിണ കൊറിയൻ മുൻ ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജൂ  ഹോ ലീ, ജർമൻ സർക്കാരിന്റെ ബോൺ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയ്‌നിങ്ങിലെ പീറ്റർ റെക്മാൻ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top