25 April Thursday

കാറിനടിയിൽ സ്ഫോടകവസ്തു പൊട്ടിച്ച പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
തിരുവനന്തപുരം  
തുമ്പ ആറ്റിൻകുഴി റെയിൽവേ ക്വാർട്ടേഴ്സിനു സമീപം നിർത്തിയിട്ട കാറിനടിയിൽ പടക്കങ്ങള്‍ കൂട്ടിക്കെട്ടി സ്ഫോടനം നടത്തിയ കേസിലെ പ്രതി പിടിയിൽ. പള്ളിത്തുറ ആറ്റിൻകുഴി മണക്കാട്ടുവിളാകം വീട്ടിൽ വിനോദി (30)നെയാണ് തുമ്പ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തിനാണ് സംഭവം. മദ്യലഹരിയിലായിരുന്നു വിനോദ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, ഇയാളുടെ വീട്ടിൽനിന്ന് പടക്കങ്ങള്‍ കണ്ടെടുത്തിരുന്നു.  
ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച് ഒ വി അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top