28 March Thursday

തുടരും പഠനം; നല്ലപാതിക്കൊപ്പം

ജി എസ് സജീവ്Updated: Tuesday Nov 22, 2022

‘അക്ഷരശ്രീ’യിൽ പഠിതാക്കളായ ദമ്പതികൾ

തിരുവനന്തപുരം 
പകുതിവഴിയിൽ നിലച്ച പഠനം തുടരാൻ അവരെത്തിയത് നല്ലപാതിക്കൊപ്പം. തിരുവനന്തപുരം കോർപറേഷനും സംസ്ഥാന സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന തുടർവിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷരശ്രീ’യിലാണ് മൂന്ന് ദമ്പതികൾ പഠിതാക്കളായെത്തിയത്.
 
കുന്നുകുഴി സ്വദേശികളായ സുനു–ചിത്ര, കുടപ്പനക്കുന്ന് പാതിരിപ്പള്ളി വാർഡിലെ രജി യോഹന്നാൻ–രേഖ,ജിപിഒയിൽ പോസ്റ്റൽ അസിസ്റ്റന്റായ പ്രദീപ് കുമാർ, ഭാര്യ മായാദേവി എന്നിവരാണ് പദ്ധതിയിൽ ചേർന്നത്. 
1997 ൽ പത്താംക്ലാസിൽ തോറ്റതോടെയാണ്  സുനു പഠനം ഉപേക്ഷിച്ചത്. ആശാവർക്കർ മുഖേന തുടർ വിദ്യാഭ്യാസ പ രിപാടിയെക്കുറിച്ചറിഞ്ഞപ്പോൾ താൽപര്യമേറി. പ്രോത്സാഹനവുമായി ഭാര്യ ചിത്രയും ചേ ർന്നതോടെ പഠനവും ഒന്നിച്ചാക്കാൻ തീരുമാനിച്ചു.
 
ചെറുപ്പകാലത്തെ സാമ്പത്തി ക ബുദ്ധിമുട്ടുമൂലം പഠനം ഉപേക്ഷിച്ച  രജി യോഹന്നാനും ഭാര്യ രേഖയ്ക്കും അക്ഷരശ്രീ ആ ശ്രയമായി. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന മകൾക്ക് മലയാളം പറഞ്ഞുകൊടുക്കാനാണ് പ്രദീപ് കുമാറും മായാദേവിയും വീണ്ടും പഠിക്കാൻ തീരുമാനിച്ചത്.  
 
അമ്മയും മകനുമായ എസ് ജയകുമാരിയും സനോഷ് ഗോപാൽ, സഹോദരങ്ങളായ അൻസാർ –തൻസീർ, ബിജു– - ബിന്ദു, ഗായത്രി–നന്ദകുമാർ എന്നിവരുൾപ്പെടെ 1262 പഠിതാക്കളാണ് അക്ഷരശ്രീയിലൂടെ തുടർപഠനം നേടുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top