25 April Thursday

അങ്കണവാടിക്ക് സംഭാവന നല്‍കി 
ജെഎന്‍യു അധ്യാപകന്‍ മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

അങ്കണവാടി അധ്യാപിക അനിതയും കുട്ടികളും ചേർന്ന് ഗ്രന്ഥശാലാ ഭാരവാഹികളില്‍നിന്ന്‌ ടിവി ഏറ്റുവാങ്ങുന്നു

നെടുമങ്ങാട്
നറുക്കെടുപ്പിലൂടെ ലഭിച്ച പുതിയ എല്‍ഇഡി ടിവി ലോക ടെലിവിഷന്‍ ദിനത്തില്‍ അങ്കണവാടിക്കു സംഭാവന നല്‍കി ജെഎന്‍യു അധ്യാപകന്‍  മാതൃകയായി. വട്ടിയൂര്‍ക്കാവു സ്വദേശിയും  ജെഎന്‍യുവിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശ്രീകേഷാണ് മാതൃകയായത്. 
 
നെടുമങ്ങാട് പത്താംകല്ല് അക്ഷരം ഗ്രന്ഥശാല പത്താമത് വാർഷികത്തിന്റെ ഭാഗമായി നൽകിയ കൂപ്പണിലെ രണ്ടാം സമ്മാനമായ എല്‍ഇഡി ടിവി ലഭിച്ചത്  ഡോ. ശ്രീകേഷിനാണ്.  തനിക്കു ലഭിച്ച ടിവി  ഏതെങ്കിലും അങ്കണവാടിക്കു കൈമാറണം എന്ന് ഗ്രന്ഥശാലാ ഭാരവാഹികളെ   അദ്ദേഹം അറിയിച്ചിരുന്നു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച പ്രകാരം പത്താംകല്ല് വാർഡിലെ സെന്റർ നമ്പർ 45 പയ്യമ്പള്ളി അങ്കണവാടിക്ക്‌ ടിവി കൈമാറി.  ഗ്രന്ഥശാല പ്രസിഡൻ്റ് കെ പി  പ്രമോഷ്, സെക്രട്ടറി ഷമീർ എസ് പത്താംകല്ല്, രക്ഷാധികാരികളായ അജീംഖാൻ, പി എ ഷുക്കൂർ, സലീൽ, മിറാഷ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ടിവി അങ്കണവാടിക്കു കൈമാറിയത്. അങ്കണവാടി അധ്യാപിക  അനിതയും  കുട്ടികളും ചേർന്നു ടിവി ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top