26 April Friday

പൂക്കളമത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

പൂക്കള മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വി എസ്‌ വിഷ്‌ണുവിന്‌ 
വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌ സമ്മാനം നൽകുന്നു

തിരുവനന്തപുരം
കോവിഡ് മഹാമാരിക്കാലത്ത്‌ പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്കായി ടിങ്കർ ഹബ് ഫൗണ്ടേഷനും ഫോസ് യുണൈറ്റഡും ചേർന്ന്  ഓൺലൈൻ പൂക്കളമത്സരം സംഘടിപ്പിച്ചു. 
സമ്മാനദാനം മരിയൻ എൻജിനിയറിങ് കോളേജിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ആൻഡ് ഇന്നൊവേഷൻ ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവഹിച്ചു.
മരിയൻ എൻജിനിയറിങ് കോളേജിലെ വി എസ് വിഷ്ണു ഒന്നാം സ്ഥാനം നേടി. ക്ലസ്റ്റർ ഡ്രൈവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത മാക്‌ബുക്‌ എയറാണ്‌ സമ്മാനം. ടിങ്കർ ഹബ് കോഫൗണ്ടർ മൂസാ മെഹർ എംപി, മരിയൻ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. എബി എബ്രഹാം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top