20 April Saturday

അഞ്ചുതെങ്ങ് കലാപം 300–-ാം വാർഷികം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

അഞ്ചുതെങ്ങ് കലാപം 300–--ാം വാർഷികം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യുന്നു

ചിറയിൻകീഴ് 
അഞ്ചുതെങ്ങ് കലാപത്തിന്റെയും കോട്ട ഉപരോധസമരത്തിന്റെയും മുന്നൂറാം വാർഷികവും വീരസ്മരണാചരണവും  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. അഞ്ചുതെങ്ങ് കലാപം വൈദേശിക ഭരണകൂടത്തിനെതിരെയുള്ള ആദ്യ സ്വാതന്ത്ര്യസമരമാണെന്ന് മന്ത്രി പറഞ്ഞു. 
അഞ്ചുതെങ്ങ് കോട്ടയ്ക്കുസമീപം നടന്ന ചടങ്ങിൽ വി ശശി എംഎൽഎ അധ്യക്ഷനായി. സെമിനാറിൽ ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ വിഷയാവതരണം നടത്തി. എൻ സായികുമാർ മോഡറേറ്ററായി. ആർക്കിയോളജി മുൻ ഡയറക്ടർ വേലായുധൻ നായർ, ഡോ. ബി ഭുവനേന്ദ്രൻ, ഐടി അധ്യാപകൻ സോളമൻ, അനിൽകുമാർ എന്നിവർ പ്രഭാഷണം നടത്തി. അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, ബഷറുള്ള,  ലിജാ ബോസ്, ജോസഫിൻ മാർട്ടിൻ, ജറാൾഡ്, സ്റ്റീഫൻ ലൂയിസ്, ബിനു ജാക്സൺ, പ്രവീൺ ചന്ദ്ര, വി ലൈജു, ബി എൻ സൈജുരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top