17 April Wednesday

ഹോട്ടലിലും ബേക്കറിയിലും മോഷണം; നഷ്ടം അരലക്ഷത്തോളം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കിളിമാനൂർ 
മഴയുടെ മറവിൽ ന​ഗരൂർ ടൗണിൽ രണ്ട് കടയിൽ മോഷണം. പണവും സാധനങ്ങളുമടക്കം അരലക്ഷം രൂപയോളം നഷ്ടമായതായി വ്യാപാരികൾ അറിയിച്ചു. ന​ഗരൂർ അൽഹാജ ഹോട്ടൽ, പികെഎച്ച് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം. നഗരൂർ പൊലീസ് സ്റ്റേഷ​ന്റെ നൂറുമീറ്ററിനുള്ളിലാണ് കടകൾ കുത്തിത്തുറന്നത്. ബേക്കറിയുടെ പിൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സാധനങ്ങളും പണവും കവർന്ന്‌ സിസിടിവി ക്യാമറയുടെ ഡിവിആറും കൈക്കലാക്കിയാണ് മോഷ്ടാവ് കടന്നത്. ഹോട്ടലിന്റെ ബാത്ത് റൂം ​ഗ്രിൽ പൊളിച്ചാണ് അകത്തുകടന്നത്. ക്യാഷ് കൗണ്ടറിലെ പണവും സന്നദ്ധസംഘടന സ്ഥാപിച്ച സംഭാവനപ്പെട്ടിയും മോഷ്ടിച്ചു. വ്യാഴം രാവിലെ കടതുറന്നപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. ഈ കടകളുടെ തൊട്ടുമുമ്പിൽ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ഷോറൂമിന്റെ ജോലിക്കും മറ്റുമായി ജോലിക്കാർ പുലരുവോളം ഇവിടെയുണ്ടായിരുന്നു. ഇതിനിടയിലും മോഷണം നടന്നതി​ന്റെ നടുക്കത്തിലാണ് വ്യാപാരികൾ. ന​ഗരൂർ സ്റ്റേഷനിൽനിന്ന്‌ എസ്എച്ച്ഒ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top